സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ലെന്ന് ഹൈക്കോടതി .വിസിയുടെ പേര് ശിപാർശ ചെയ്യാനുളള അവകാശം സർക്കാരിനെന്ന് എ ജി വാദിച്ചു. താത്കാലിക നിയമനങ്ങൾ പോലും യു ജി സി മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ എന്ന് ഗവർണ്ണറുടെ അഭിഭാഷകനും വാദിച്ചു. ഇടക്കാല ഉത്തരവ് വേണമെന്ന് എജി ആവശ്യപ്പെട്ടു, നിയമനം ഇപ്പോൾ സ്റ്റേ ചെയ്യാനാകില്ലെന്നും വെളളിയാഴ്ച കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
സാങ്കേതിക സർവകലാശാലയിലെ താത്കാലിക വി സി യായി ഡോ :സിസ തോമസിനെ നിയമിച്ചതിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചത് . സർക്കാർ കൊടുത്ത ലിസ്റ്റിൽ നിന്നും ആളെ എടുക്കാതെ തന്നിഷ്ടപ്രകാരം ഗവർണ്ണർ പുതിയ വി സി യെ നിയമിച്ചു എന്നാണ് സർക്കാരിന്റെ വാദം.