തിമിരം, പ്രമേഹം മൂലമുള്ള കാഴ്ചാപ്രശ്‌നം, ഗ്ലൂക്കോമ, ഡ്രൈ ഐ എന്നിങ്ങനെ കണ്ണുകളെ ബാധിക്കുന്ന പലവിധ പ്രശ്‌നങ്ങളും ഇന്ന് ഏറിവരികയാണ്. ഇത്തരത്തില്‍ കണ്ണുകള്‍ ബാധിക്കപ്പെടുകയും കാഴ്ചശക്തിയെ തകര്‍ക്കുകയും ചെയ്യാതിരിക്കാന്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. ഇന്ന് നാം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് സ്‌ക്രീനുകളിലേക്ക് കൂടുതല്‍ സമയം നോക്കിയിരിക്കുന്നതാണ്. ജോലി- പഠനം എന്നീ ആവശ്യങ്ങളിലധികം വരുമ്പോള്‍ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്താന്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. കംപ്യൂട്ടറോ ലാപ്‌ടോപോ ഫോണോ എല്ലാം നിരന്തരം ഉപയോഗിക്കുമ്പോള്‍ ബ്ലൂ കട്ട് ലെന്‍സുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. അതുപോലെ പുറത്തിറങ്ങി നടക്കുമ്പോള്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കണ്ണുകളെ ബാധിക്കാതിരിക്കാന്‍ സണ്‍ഗ്ലാസിന്റെ ഉപയോഗവും പതിവാക്കുക. 99-100 ശതമാനവും യുവി (അല്‍ട്രാവയലറ്റ്)-എ, യുവി -ബി കിരണങ്ങളെ ചെറുക്കുന്ന സണ്‍ഗ്ലാസായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. കാഴ്ചശക്തി സുരക്ഷിതമാക്കി നിര്‍ത്തുന്നതില്‍ ഭക്ഷണത്തിനും വലിയ പങ്കുണ്ട്. ഇതിന് യോജിക്കും വിധത്തിലുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക. പച്ചക്കറികളും പഴങ്ങളുമെല്ലാം കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാരറ്റ്, ചീര, മറ്റ് ഇലക്കറികള്‍, മത്തി, അയല, ചൂര പോലുള്ള മത്സ്യങ്ങള്‍ എന്നിവയും കഴിക്കാം. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം കണ്ണുകളെയും ബാധിക്കാം. ഇതിന് പതിവായ വ്യായാമം ആവശ്യമാണ്. ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യത്തിനും വളരെയധികം പ്രാധാന്യം നല്‍കുക. ആകെ ആരോഗ്യം കണ്ണുകളെയും നേരിട്ട് തന്നെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കുക. കോള്‍ഡ് കംപ്രസ് ഉപയോഗിക്കുന്നതും കണ്ണിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞുകാലം പോലുള്ള അന്തരീക്ഷങ്ങളില്‍. കണ്ണിന്റെ തളര്‍ച്ച കുറയ്ക്കാനും മറ്റും ഇത് സഹായകമാണ്. അതുപോലെ ഡ്രൈ ഐ, തലവേദന, ഇന്‍സോമ്‌നിയ പോലുള്ള അവസ്ഥകള്‍ക്കും കോള്‍ഡ് കംപ്രസ് നല്ലതാണ്.