ശരീരത്തിന്റെ ഹോര്‍മോണ്‍ ബാലന്‍സ് തടസ്സപ്പെടുത്തുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണം അധികമായി കഴിക്കുന്നത് ശരീരത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. റെഡ് മീറ്റ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ഈസ്ട്രജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. റെഡ് മീറ്റിന് പകരമായി മുട്ടയും, കൊഴുപ്പുള്ള മത്സ്യവും കഴിക്കാം. കാപ്പി, മദ്യം, ചായ തുടങ്ങിയ കഫീന്‍ അടങ്ങിയ സാധനങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ഉറക്കചക്രത്തെയും ഹോര്‍മോണ്‍ ബാലന്‍സിനെയും തടസ്സപ്പെടുത്തും. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടെങ്കില്‍ കഫീന്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണം. സോയ ഉല്‍പ്പന്നങ്ങളായ ടോഫു, സോയ പാല്, സോയ സോസ് എന്നിവ സാധാരണയായി ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ അവ നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സിനെ പ്രശ്നത്തിലാക്കും. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. കോളിഫ്ളവര്‍, ബ്രോക്കോളി, കെയ്ല്‍ എന്നിവയുള്‍പ്പെടെയുള്ള ക്രൂസിഫറസ് പച്ചക്കറികള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അവ നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിക്ക് വീക്കവും അസ്വസ്ഥതയും ഉണ്ടാക്കും. വഴുതന, കുരുമുളക്, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ മറ്റ് ചില പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കണം. കൃത്രിമ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ഹോര്‍മോണുകളെ തകരാറിലാക്കും. കാരണം, അത്തരം ഭക്ഷണം കുടല് ബാക്ടീരിയയെ ബാധിക്കുകയും വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ചോക്കലേറ്റുകള്‍, ഡോനട്ട്സ്, കുക്കീസ്, കേക്ക്, ഐസ്ക്രീം മുതലായ ധാരാളം മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. ഇവയില്‍ ഉയര്‍ന്ന അളവില്‍ പ്രിസര്‍വേറ്റീവുകള്‍, ഉപ്പ്, മധുരം എന്നിവ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടെങ്കില്‍ ഇത്തരം ഭക്ഷണം നിങ്ങളുടെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കും. ഇത് അഡ്രീനല്‍ ഗ്രന്ഥികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഗുരുതരമായ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമാവുകയും ചെയ്യും.
ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടോ? ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍
