തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഹനുമാന്’. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാന് പ്രദര്‍ശനത്തിന് എത്തുക. ആരാധകരെ ആവേശത്തിലാക്കി ഹനുമാന് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ദൃശ്യ വിസ്മയമായിരിക്കും ഹനുമാന് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. പ്രശാന്ത് വര്‍മയാണ് ഹനുമാന് സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരി 12ന് പതിനൊന്ന് ഭാഷകളിലായിട്ടാണ് ഹനുമാന് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകന് എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഹനുമാന് ഒരുക്കുന്ന പ്രശാന്ത് വര്‍മ. കെ നിരഞ്ജന് റെഢിയാണ് നിര്‍മാണം. തേജയുടെ ഹനുമാന് പ്രൈംഷോ എന്റര്ടെയ്ന്മെന്റിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. അമൃത നായരാണ് തേജയുടെ നായികയായി എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘അത്ഭുത’മായിരുന്നു.