മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഒപ്പ’ത്തിന്റെ ഹിന്ദി റീമേക്കിന് തുടക്കമായി. ‘ഹായ്വാന്‍’ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. സെയ്ഫ് അലി ഖാന്‍ ആകും മോഹന്‍ലാല്‍ അവതരിപ്പിച്ച അന്ധനായ കഥാപാത്രമായി എത്തുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലന്‍ വേഷത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നുള കൊച്ചിയിലാണ് സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചത്. ഊട്ടി, മുംബൈ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷന്‍സ്. മലയാളത്തിലെ കഥയുടെ അതേ പകര്‍പ്പായല്ല, ഒപ്പം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടായേക്കും. നെടുമുടി വേണു ചെയ്ത വേഷം ചെയ്യുന്നത് ബൊമന്‍ ഇറാനിയാണ്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേര്‍, ശ്രിയ പില്‍ഗോന്‍ക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദിവാകര്‍ മണിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍. കെവിഎന്‍ പ്രൊഡക്ഷന്സ് ആണ് നിര്‍മാണം. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സെയ്ഫ് അലിഖാനും അക്ഷയ് കുമാറും ഒന്നിക്കുന്നത്. 2008ല്‍ റിലീസ് ചെയ്ത ‘തഷാനി’ലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്.