Screenshot 2026 04 06 17 49 33 185 com.android.chrome edit

 

 

ജി സുധാകരൻ നടത്തിയ ജാതി അധിക്ഷേപത്തിൽ പ്രതികരണവുമായി സി എസ് സുജാത. സുധാകരനെപ്പോലെ ഒരാൾ അങ്ങനെ ഒരു പരാമർശം നടത്താൻ പാടില്ലായിരുന്നു, സുധാകരൻ സിപിഎമ്മിന്റെ ഭാഗമായി മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. താനിപ്പോഴും സിപിഎം ആണെന്നും അതുകൊണ്ട് സലാമിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നും സുജാത കൂട്ടിച്ചേർത്തു. അമ്പലപ്പുഴയിലെ എല്ലാ വീടുകളും അറിയാം. ജാതിക്കും മതത്തിനും അപ്പുറം എല്ലാവരുമായി നല്ല ബന്ധമുണ്ട്. അമ്പലപ്പുഴയിലെ എല്ലാ വീട്ടിലും പോകാൻ സ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വീട്ടിൽ പോയി എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ജി സുധാകരൻ തെരഞ്ഞെടുപ്പിൽ തോൽക്കും എന്ന പേടികൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത‍െന്നും സി എസ് സുജാത പ്രതികരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *