കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് രാജ്യത്തെ പ്രമുഖ ഏജന്‍സികളില്‍ ഒന്നായ പോള്‍ ട്രാക്കര്‍ സര്‍വ്വേ. യു.ഡി.എഫ് 76-85 സീറ്റകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഏറ്റവും പുതിയ പോള്‍ ട്രാക്കര്‍ പ്രീ-പോള്‍ സര്‍വേ പ്രവചിച്ചത്. 55 മുതല്‍ 60 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് പ്രതിപക്ഷമാകുമെന്നും സര്‍വ്വേ ഫലം പറയുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയ്ക്ക് 1 മുതല്‍ 3 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.ശക്തമായ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
