Untitled design 20250609 104114 0000

ഗാസയിലേക്ക് സഹായങ്ങളുമായി യാത്ര തിരിച്ച പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുംബർഗിനെയും സംഘത്തെയും ഇസ്രയേല്‍ കമാന്‍റോസ് അറസ്റ്റ് ചെയ്തു. യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗമായ റിമ ഹസനും ബ്രിട്ടീഷ് പതാക പാറിയിരുന്ന യാച്ചില്‍ ഗ്രേറ്റയോടൊപ്പമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഗാസ സ്ട്രപ്പിന് സമീപത്ത് വച്ചാണ് ഇവരുടെ യാച്ച് ഇസ്രയേലി കമാന്‍റോസ് പിടിച്ചെടുത്തത്. പ്രോ പാലസ്തീനിയന്‍ ഫ്രീഡം ഫ്ലോട്ടില കോയ്ലിഷൻ എന്ന സംഘടനയാണ് യാച്ച് പ്രവര്‍ത്തിച്ചിരുന്നത്. പുറത്ത് വന്ന ചിത്രങ്ങളില്‍ യാത്രക്കാരെല്ലാവരും ലൈഫ് ജാക്കറ്റുകൾ ധരിച്ച് കൈകൾ ഉയർത്തി ഇരിക്കുന്നത് കാണാം. റിമ ഹസന്‍ തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. കപ്പല്‍ പിടിച്ചെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *