ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ.ഐപിഎലിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 193 റൺസ് നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ അര്‍ധ സെഞ്ചുറിക്കരുത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.52 പന്തിൽ 82 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസണാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. അവസാന ഓവറുകളിൽ രാജസ്ഥാൻ ബാറ്റർമാരെ ലക്നൗ ബൗളർമാർ സ്കോർ 200 കടക്കാൻ അനുവദിച്ചില്ല.