പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണർ വിസിക്ക് നിർദേശം നൽകി. സസ്പെൻഷൻ പിൻവലിച്ചതിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും വിസിയോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം സിദ്ധാർത്ഥ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛൻ ജയപ്രകാശ് വ്യക്തമാക്കി. കഴിഞ്ഞ മാസം 9 നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും, എന്നാൽ അതിന് ശേഷം ഒന്നുമുണ്ടായില്ല. സിബിഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പൊലീസ് അന്വേഷണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *