pinarayi gov 2

ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചു സംസാരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പറയുന്നതില്‍പരം അസംബന്ധം ആര്‍ക്കും പറയാനാവില്ലെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കുന്നതു മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നു വിശ്വസിക്കാനാവില്ലെന്നും അനധികൃത ബന്ധു നിമയനങ്ങള്‍ അനുവദിക്കില്ലെന്നുമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയോാടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘മുഖ്യമന്ത്രിയോടു ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു ജോലിക്ക് അപേക്ഷിക്കുന്നത്. ആരെങ്കിലും പിശകു ചെയ്തെങ്കില്‍ അനുഭവിക്കട്ടെ’യെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവിഷയത്തിലാണ് മുഖ്യമന്ത്രി പ്രകോപിതനായത്.

തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പു വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം. നായ്ക്കളെ കൊല്ലരുതെന്ന ഡിജിപിയുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി.

റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചെന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നു ഹൈക്കോടതി. ആലുവ പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണു കടുത്ത വിമര്‍ശനം. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് എവിടെ? റോഡിന്റെ ചുമതല ഏത് എന്‍ജനിയര്‍ക്കാണ്? മരാമത്ത് വകുപ്പിന് എന്തിനാണ് എന്‍ജിനിയര്‍മാര്‍? തൃശൂര്‍- കുന്നംകുളം റോഡിലും നിറയെ കുഴികളാണ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടി കടിക്കുമെന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്ന്  ഹൈക്കോടതി. തെരുവ് നായ വിഷയത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. കൊച്ചിയിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓടകള്‍ വൃത്തിയാക്കുന്നതടക്കമുള്ള നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

തെരുവുനായകള്‍ക്കു വാക്സിന്‍ നല്‍കുന്ന തീവ്രയജ്ഞത്തിനു തുടക്കമായെന്ന് മുഖ്യമന്ത്രി. ചൊവ്വാഴ്ചവരെ യജ്ഞം തുടരും. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്കു ലൈസന്‍സ് വേണം. മൂന്നു ദിവസത്തിനകം രജിസ്ട്രേഷന്‍ ലഭിക്കും. തെരുവു നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കൊന്നൊടുക്കുന്നതു പരിഹാരമല്ല. കൊന്നു കെട്ടിത്തൂക്കുന്നതുപോലുള്ള കുറ്റകൃത്യങ്ങളെ അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ലഹരി ഉപയോഗം വര്‍ധിക്കുന്നതിനെതിരേ നാടാകെ അണിനിരന്ന് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികം. മാരക വിഷവസ്തു ലഹരിക്കായി ഉപയോഗിക്കുന്നു. സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജോഡോ യാത്രക്കിടെയായിരുന്നു രാഹുലിന്റെ സന്ദര്‍ശനവും കൂടിക്കാഴ്ചയും. രാത്രി എട്ടരയോടെയാണ് രാഹുല്‍ അമൃതപുരിയിലെ മഠത്തിലെത്തിയത്. 45 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. എഐസിസി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല  എന്നിവരും ഉണ്ടായിരന്നു.

ലാവലിന്‍ കേസ് സുപ്രീം കോടതി ചൊവ്വാഴ്ചത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇത്തവണയും ഭരണഘടനാ ബഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായാലേ കേസ് എടുക്കൂ. അതുകൊണ്ടുതന്നെ കേസ് വീണ്ടും മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്. നാലു വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ മാറ്റിവച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *