റിപ്പബ്ലിക് ദിനാഘോഷ വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും മലയാളത്തിലാണ്. സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും എടുത്തു പറഞ്ഞ അദ്ദേഹം കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും, വിയോജിപ്പുകൾ ആക്രമണങ്ങളിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും, അധികാരത്തിനായുള്ള മത്സരങ്ങൾ ഭരണനിർവഹണത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഗവർണറുടെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ സൂപ്പർ പവറാക്കാൻ നോക്കുകയാണെന്നും, ലോകം ശ്രദ്ധിക്കുന്ന ശക്തിയായി ഇന്ത്യ മാറുന്നു. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേഭാരതും കൊച്ചി വാട്ടർ മെട്രോയും യാഥാർഥ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു