സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐക്കാര്‍ക്ക് മര്‍ദിക്കണമെങ്കില്‍ തന്നെ മര്‍ദിക്കട്ടെയെന്ന് ഗവര്‍ണര്‍ വെല്ലുവിളിച്ചു.കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന നഹര്‍ജി നല്‍കിയതില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.മന്ത്രിമാരുടെ സത്യപ്രതിജ്ഞയുടെ ചെലവ് സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ വാങ്ങിയാണ് രാജ്ഭവന്‍ ചടങ്ങ് നടത്തിയത്. ചെലവായി അഞ്ചു ലക്ഷം രൂപയാണ് മുന്‍കൂറായി വാങ്ങിയത്.സത്യപ്രതിജ്ഞയ്ക്ക് തലേ ദിവസം തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ചെലവിന്റെ കണക്ക് കാണിക്കണമെന്ന് പൊതുഭരണവകുപ്പ് രാജ്ഭവനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *