ഗൂഗിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പിക്സല്‍ ടാബ്ലറ്റും ബജറ്റ് സ്മാര്‍ട്ട്ഫോണായ പിക്സല്‍ 7എയും വിപണിയിലെത്തിച്ചിട്ടുണ്ട്. ഗൂഗിള്‍ പിക്സല്‍ ഫോള്‍ഡ്‌സ്മാര്‍ട്ട് ഫോണില്‍ നിന്ന് ടാബ്ലറ്റ് ആക്കി മാറ്റാവുന്ന വിധത്തിലുള്ളതാണ് പിക്സല്‍ ഫോള്‍ഡ്. 5.8 ഇഞ്ച് സ്മാര്‍ട്ട് ഫോണ്‍ നിവര്‍ത്തിയാല്‍ 7.6 ഇഞ്ച് വലിപ്പമാകും. വിഡിയോ ഗെയിം, ഫയല്‍ എഡിറ്റിംഗ് എന്നിവയൊക്കെ സാധ്യമാകും വിധത്തിലാണ് രൂപകല്‍പ്പന. ഇന്ത്യയിലെ വില 1.47 ലക്ഷം രൂപ. ഇന്ത്യയില്‍ ഫ്ളിപ് കാര്‍ട്ട് വഴിയാണ് വില്‍പ്പന. പിക്സല്‍ ഫോണിന്റെ രണ്ട് സ്‌ക്രീനുകളും ഒ.എല്‍.ഇ.ഡി പാനലുകളാണ്. ടെന്‍സര്‍ 2 പ്രോസസര്‍, 12 ജി.ബി റാം എന്നിവയാണ് ഫോണിന്റെ കരുത്ത്. ഒപിറ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, സി.എല്‍.എ.എഫ്, എഫ്/1.7 അപേച്ചര്‍ എന്നിവയുള്ള 48 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണ് പിക്സല്‍ ഫോള്‍ഡിലുള്ളത്. 10.8 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ക്യാമറയും എഫ്/22 അപേച്ചറും 5 എക്സ് ഒപ്റ്റിക്കല്‍ സൂമും 20 എക്സ് സൂപ്പര്‍ റെസ് സൂമും ഉള്ള 10.8 മെഗാപിക്സല്‍ ഡ്യുവല്‍ പി.ഡി ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്നു. 9.5 മെഗാപിക്സലിന്റേതാണ് പിന്‍ഭാഗത്തെ സെല്‍ഫി ക്യാമറ. അകത്ത് 8 മെഗാപിക്സലിന്റെ ക്യാമറയും ഉണ്ട്. പിക്സല്‍ ടാബ്ലറ്റിന് 41,000 രൂപയാണ് ഇന്ത്യയിലെ വില. എഅഫോഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തിലാണ് ഗൂഗിള്‍ 7എ അവതരിപ്പിച്ചിരിക്കുന്നത്. വില 43,999 രൂപ. 8 ജി ബി റാം, 128 ജി ബി സ്റ്റോറേജ് എന്നിവയുള്ള ഫോണിന് വാട്ടര്‍, ഡസ്റ്റ് പ്രതിരോധത്തിന് ഐ പി 67 റേറ്റിംഗ് നല്‍കിയിട്ടുണ്ട്.