പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പിക്സല്‍ 9എ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍. 13എംപി അള്‍ട്രാവൈഡ് കാമറയും 48എംപി പ്രധാന കാമറയും ഉള്ള അപ്‌ഗ്രേഡ് ചെയ്ത ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പിക്സല്‍ 9എയില്‍ ബില്‍റ്റ്-ഇന്‍ ഗൂഗിള്‍ ജെമിനിയും ഉണ്ട്. കൂടാതെ ജെമിനി ലൈവ് ഉപയോഗിച്ച് സ്വതന്ത്രമായി സംസാരിക്കാനും ചാറ്റ് ചെയ്യാനും കഴിയും. ഗൂഗിള്‍ പിക്സല്‍ 9എയ്ക്ക് 49,999 രൂപയാണ് വില. ഇത് ഐറിസ്, പോര്‍സലൈന്‍, ഒബ്‌സിഡിയന്‍ എന്നി കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. ഗൂഗിള്‍ പിക്സല്‍ 9എ 6.3 ഇഞ്ച് ആക്റ്റുവ ഡിസ്പ്ലേയുമായാണ് വരുന്നത്. 2,700 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും 120ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഇതില്‍ ഉള്‍പ്പെടുന്നു. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ടെന്‍സര്‍ ജി4 പ്രൊസസറാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. കാമറയുടെ കാര്യത്തില്‍, ഗൂഗിള്‍ പിക്‌സല്‍ 9എയില്‍ 48എംപി പ്രധാന കാമറയും 13എംപി അള്‍ട്രാവൈഡ് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ കാമറ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു.