കേരളത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന യുപിഐ പേയ്‌മെന്റ് ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. പരമാവധി 8 ലക്ഷം രൂപയാണ് ഗൂഗിള്‍ പേ ഇന്‍സ്റ്റന്റ് വായ്പ നല്‍കുന്നത്. എന്നാല്‍, ഈ വായ്പ എല്ലാവര്‍ക്കും ലഭിക്കുകയില്ല. വായ്പകള്‍ ലഭിക്കണമെങ്കില്‍ ഗൂഗിള്‍ പേ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ട്. മാസങ്ങള്‍ക്കു മുന്‍പാണ് ഡിഎംഐ ഫിനാന്‍സുമായി സഹകരിച്ച് ഗൂഗിള്‍ പേ വായ്പ ലഭ്യമാക്കാന്‍ തുടങ്ങിയത്. ആപ്പ് മുഖാന്തരം മിനിറ്റുകള്‍ക്കകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വായ്പ നേടാവുന്നതാണ്. പാന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയാണ് വായ്പയ്ക്ക് അപേക്ഷ നല്‍കേണ്ടത്. തുടര്‍ന്ന് ഡിഎംഐ ഫിനാന്‍സ് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറും, ക്രെഡിറ്റ് ഹിസ്റ്ററിയും പരിശോധിച്ച് വായ്പ അനുവദിക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കാണ് 8 ലക്ഷം രൂപ വരെ വായ്പ നല്‍കുക. വിവിധ തിരിച്ചടവ് കാലാവധികളില്‍ വായ്പ ലഭിക്കും. അതുകൊണ്ടുതന്നെ, തിരിച്ചടവ് കാലാവധി അനുസരിച്ച് പലിശ നിരക്കിലും വ്യത്യാസം ഉണ്ടാകും. 18 മാസം, 12 മാസം, 6 മാസം എന്നിങ്ങനെയാണ് തിരിച്ചടവ് കാലാവധി. തുടക്കക്കാര്‍ക്ക് 10,000 രൂപ മുതല്‍ 40,000 രൂപ വരെയാണ് പരമാവധി അപ്രൂവ്ഡ് വായ്പയായി ലഭിക്കുക. 40,000 രൂപ 18 മാസത്തെ ഇഎംഐ എടുക്കുകയാണെങ്കില്‍ 2,929 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക. മൊത്തം 52,722 രൂപ തിരിച്ചടക്കണം. അതായത്, 12,722 രൂപ പലിശയായി മാത്രം തിരിച്ചടയ്‌ക്കേണ്ടി വരും. കുറഞ്ഞ കാലാവധി തിരഞ്ഞെടുത്താല്‍ പ്രതിമാസ തിരിച്ചടവ് കൂടുന്നതാണ്. അതിനാല്‍, ഉയര്‍ന്ന കാലാവധി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.