2023 സെപ്റ്റംബറിലെ വില്‍പ്പനയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് മികച്ച വളര്‍ച്ച. ആഭ്യന്തര വിപണിയില്‍, ടിവിഎസ് 2023 സെപ്റ്റംബറില്‍ 3,00,493 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 5.85 ശതമാനം ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. ടിവിഎസ് ജൂപിറ്റര്‍ ആണ് കമ്പനിയുടെ വില്‍പ്പപന കൂട്ടിയ താരം. 2023 സെപ്റ്റംബറില്‍ 83,130 യൂണിറ്റുകളുടെ വില്‍പ്പനയോടെ ജൂപ്പിറ്റര്‍ ആധിപത്യം തുടര്‍ന്നു. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.89 ശതമാനം നേരിയ വളര്‍ച്ച. 27.66% വിപണി വിഹിതത്തോടെ ടിവിഎസ് നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ എന്ന സ്ഥാനം സ്‌കൂട്ടര്‍ നിലനിര്‍ത്തി. ടിവിഎസ് റൈഡറാണ് രണ്ടാം സ്ഥാനത്ത്. 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് 123.99 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ടിവിഎസ് ഐക്യൂബ്, ഇലക്ട്രിക് സ്‌കൂട്ടര്‍ അതിന്റെ മികച്ച പ്രകടനം തുടര്‍ന്നു. അതിന്റെ വില്‍പ്പന 20,276 യൂണിറ്റിലെത്തി, വര്‍ഷാവര്‍ഷം 311.86 ശതമാനം വര്‍ധന. കയറ്റുമതിയിലും ടിവിഎസ് മുന്‍തൂക്കം നേടി. അന്താരാഷ്ട്ര തലത്തില്‍, ടിവിഎസ് മോട്ടോര്‍ കമ്പനി 2023 സെപ്റ്റംബറില്‍ മൊത്തം 84,950 യൂണിറ്റ് കയറ്റുമതിയുമായി ശക്തമായ സാന്നിധ്യം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 10.92 ശതമാനം ഗണ്യമായ വര്‍ധനയാണ് ഇത് പ്രതിനിധീകരിക്കുന്നത്.