സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാം വില 10 രൂപ ഉയര്‍ന്ന് 9,380 രൂപയും പവന്‍ വില 80 രൂപ ഉയര്‍ന്ന് 75,040 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 7,700 രൂപയിലാണ് വ്യാപാരം. 14 കാരറ്റിന് 5,995 രൂപയും ഒമ്പത് കാരറ്റിന് 3,865 രൂപയുമാണ് വില. വെള്ളി വിലയും മുന്നേറ്റം തുടരുകയാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 121 രൂപയായി. കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് പവന് 640 രൂപ വര്‍ധിച്ചിരുന്നു. രാജ്യാന്തര വിലയ്ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണ വിലയുടെ മുന്നേറ്റം. ഔണ്‍സിന് ഇന്നലെ 3,390 ഡോളര്‍ വരെ എത്തിയിരുന്നു. ഇന്ന് ഔണ്‍സ് വില 15 ഡോളറോളം ഇടിഞ്ഞ് 3,375 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. അധികം വൈകാതെ രാജ്യാന്തര സ്വര്‍ണ വില 3,440 ഡോളര്‍ എത്തുമെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന്‍ വില 76,000 കടക്കാനാണ് സാധ്യത. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയടക്കം 81,200 രൂപയ്ക്ക് മുകളില്‍ വരും.