തിരുവോണ നാളില്‍ പുതിയ റെക്കോഡിട്ട് സംസ്ഥാനത്തെ സ്വര്‍ണവില. പവന്‍ വില 560 രൂപ വര്‍ധിച്ച് 78,920 രൂപയിലെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും കൂടിയ നിരക്കാണിത്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 9,865 രൂപയിലാണ് വ്യാപാരം നടന്നത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,105 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,305 രൂപയിലും ഒമ്പത് കാരറ്റ് ഗ്രാമിന് 4,070 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപ. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതും യു.എസ് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷ ശക്തമായതുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഡോളര്‍ ഇന്‍ഡെക്സ് 0.30 ശതമാനം ഇടിഞ്ഞത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ എളുപ്പമാക്കി. ഇത് ഡിമാന്‍ഡും വര്‍ധിപ്പിച്ചു.