സംസ്ഥാനത്ത് സ്വര്‍ണവിലയുടെ റെക്കോഡ് കുതിപ്പ് ഇന്നും തുടര്‍ന്നു. ഇന്നലെ ആദ്യമായി 48,000 കടന്ന പവന്‍ വില ഇന്ന് 120 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 48,200 രൂപയിലെത്തി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,025 രൂപയുമായി. ഇന്നലെ പവന് 320 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 20 ദിവസത്തിനിടെ 2500 രൂപയിലധികമാണ് ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 10 രൂപ ഉയര്‍ന്ന് പുതിയ ഉയരമായ 5,000 രൂപയിലെത്തി. ആദ്യമായാണ് 18 കാരറ്റിന്റെ വില 5,000 രൂപ ഭേദിക്കുന്നത്. അതേസമയം, വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല; ഗ്രാമിന് 79 രൂപ. 52,500 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. 6,500 രൂപയെങ്കിലും കൊടുത്താലേ ഒരു ഗ്രാം സ്വര്‍ണാഭരണവും കിട്ടൂ. വിലക്കുതിപ്പുമൂലം ഉപഭോക്താക്കള്‍ സ്വര്‍ണവിപണിയില്‍ നിന്ന് അകന്നുനില്‍ക്കുന്നുണ്ട്. വിവാഹ സീസണ്‍ അല്ലാത്തതും വില്‍പനയെ ബാധിക്കുന്നുണ്ട്. കഴിഞ്ഞവാരം ഔണ്‍സിന് 2,030 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നുള്ളത് 2,157 ഡോളറില്‍. ഇന്നുമാത്രം 9 ഡോളറിലധികം ഉയര്‍ന്നു.