സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,355 രൂപയായി ഉയര്‍ന്നു. പവന് 400 രൂപ കൂടി 42,840 രൂപയായി ഉയര്‍ന്നു. ബാങ്കിങ് മേഖലയില്‍ വീണ്ടുമൊരു പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,919.86 ഡോളറിലെത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ 0.2 ശതമാനം നഷ്ടം നേരപ്പെടുത്തി 1,927.80 ഡോളറിലേക്ക് വീണു. നേരത്തെ യു.എസ് സമ്പദ്‌വ്യവസ്ഥയില്‍ വീണ്ടുമൊരു പ്രതിസന്ധിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സിലിക്കണ്‍വാലി ബാങ്കിന്റെ തകര്‍ച്ചയോടെയാണ് യു.എസ് സമ്പദ്‌വ്യവസ്ഥക്ക് മേല്‍ വീണ്ടും മാന്ദ്യത്തിന്റെ കാര്‍മേഘങ്ങള്‍ വന്നത്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് 73 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.