രാജ്യത്ത് സ്വര്‍ണ ഇറക്കുമതി കഴിഞ്ഞമാസം 221.41 ശതമാനം കുതിച്ചുയര്‍ന്ന് 10.06 ബില്യണ്‍ ഡോളറിലെത്തി. ജൂലൈയില്‍ 3.13 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഇറക്കുമതി കുത്തനെ വര്‍ധിച്ചത്. 2013 ഓഗസ്റ്റില്‍ 4.93 ഡോളറിന്റെ ഇറക്കുമതിയായിരുന്നു നടന്നത്. ജൂണില്‍ ഇറക്കുമതി 3.06 ബില്യണ്‍ ഡോളറിന്റേതായിരുന്നു. 2018-19ല്‍ 33.6 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ ഇറക്കുമതി നടന്നത് 2023-24ല്‍ 48.8 ബില്യണ്‍ ഡോളറിന്റേതായി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 315 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം സമാന കാലഘട്ടത്തിലെ 318 ടണ്ണുമായി നോക്കുമ്പോള്‍ ഇത് കുറവാണ്. സ്വിറ്റസര്‍ലന്‍ഡില്‍ നിന്നാണ് സ്വര്‍ണ ഇറക്കുമതിയുടെ 40 ശതമാനവും വന്നത്. യു.എ.ഇ ആണ് 16 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനത്ത്. സൗത്ത് ആഫ്രിക്ക 10 ശതമാനം വിഹിതവുമായി മൂന്നാം സ്ഥാനത്താണ്. രാജ്യത്തേക്കുള്ള മൊത്തം ഇറക്കുമതിയുടെ 5 ശതമാനത്തിലധികവും മഞ്ഞലോഹമാണ്. ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സ്വര്‍ണ ഉപയോഗത്തില്‍ ഇന്ത്യ.