ട്രംപിന്റെ വെടിനിര്‍ത്തല്‍ അറിയിപ്പില്‍ സ്വര്‍ണത്തിന് ഇടിവ്. സംസ്ഥാനത്ത് ഗ്രാം വില 75 രൂപ കുറഞ്ഞ് 9,155 രൂപയും പവന്‍ വില 600 രൂപ താഴ്ന്ന് 73,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,510 രൂപയിലെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന വെള്ളിവിലയും ഇന്ന് താഴേക്കാണ്. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 116 രൂപയിലാണ് വ്യാപാരം. 12 ദിവസത്തെ യുദ്ധത്തിന് വിരമാമിട്ടുകൊണ്ട് ഇസ്രായേലും ഇറാനും സമ്പൂര്‍ണ വെടിനിര്‍ത്തലിലേക്ക് എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. ആഗോള വിപണിയില്‍ സ്വര്‍ണ വില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്നലെ ഔണ്‍സിന് 3,344.48 ഡോളറിലായിരുന്നു. ഇന്ന് നേരിയ വര്‍ധനയോടെ 3,53.46 ഡോളറിലെത്തിയിട്ടുണ്ട്. ക്രൂഡോയില്‍ വിലയും ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വന്‍തോതില്‍ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില ഇന്ന് 69 ഡോളറിലാണ്. ഇന്നലെ 80 ഡോളറിന് അടുത്തെത്തിയ ശേഷമാണ് നാടകീയമായി വില ഇടിഞ്ഞത്. മര്‍ബന്‍ ക്രൂഡ് 70 ഡോളറിലാണ്. പ്രകൃതിവാതക വിലയിലും ഇടിവുണ്ട്. ആഗോള തലത്തില്‍ ആവശ്യത്തിലധികം എണ്ണ വിപണിയിലേക്ക് എത്തുന്നതും ആവശ്യകത ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കുറഞ്ഞു നില്‍ക്കുന്നതും വില വലിയ തോതില്‍ ഉയരാത്തതിന് കാരണമാണ്.