നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന് വേണ്ടി നിര്‍മിക്കുന്ന കുറ്റാന്വേഷണ ത്രില്ലര്‍ ‘ഗോള’ത്തിന്റെ കോണ്‍സെപ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം 2024 മെയ് 24 ന് തിയറ്ററുകളിലെത്തും. പ്രവീണ്‍ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എബി സാല്‍വിന്‍ തോമസ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് വിനായക് ശശികുമാര്‍. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിര്‍വഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോ. ഡയറക്ടറായും നിമേഷ് താനൂര്‍ കലാ സംവിധായകനായും പ്രവര്‍ത്തിച്ചു. ശ്രീ പ്രിയ കംമ്പൈന്‍സ് മുഖേന ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സാണ് ‘ഗോളം’ വിതരണം ചെയ്യുന്നത്.