‘ജയിലറി’നു പിന്നാലെ അടുത്ത ബ്രഹ്മാണ്ഡ ചിത്രമായ ‘ജവാന്‍’ കേരള, തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്. തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവിസിനൊപ്പമാകും ചിത്രം വിതരണത്തിനെത്തിക്കുന്നത്. കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്. ഏകദേശം അന്‍പത് കോടിക്കു മുകളിലാണ് ഡീല്‍ നടന്നതൊണ് സൂചന. ഒരു ഹിന്ദി ചിത്രത്തിനു തമിഴ്‌നാട്ടില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷന്‍ രംഗം വ്യാപിപ്പിക്കുതിന്റെ ഭാഗമായാണ് ‘ജവാന്‍’ തമിഴ്നാട്ടില്‍ കൂടി വിതരണം ചെയ്യുന്നത്. ഷാറുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കൂടാതെ വിജയ്യുടെ ‘ലിയോ’ എന്ന സിനിമയും ഗോകുലം തന്നെയാണ് കേരളത്തില്‍ വിതരണം.