വയറും കുടലുമടങ്ങുന്ന ദഹനനാളിയില്‍ വായു കയറുന്ന അവസ്ഥയാണ് ബ്ലോട്ടിങ്. വയറു വേദന, ഗ്യാസ് കയറ്റം, ഏമ്പക്കം, വയറ്റില്‍ ഇരമ്പം എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. നീണ്ട ഉപവാസത്തിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത്, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണം, വേഗത്തില്‍ ഭക്ഷണം കഴിക്കുക തുടങ്ങിയയെല്ലാം വയറ്റില്‍ ബ്ലോട്ടിങ് ഉണ്ടാക്കിയേക്കാം. ദിവസവും മൂന്ന് നേരമാണ് സാധാരണ ഗതിയില്‍ നമ്മള് ഭക്ഷണം കഴിക്കുക. എന്നാല്‍ ഭക്ഷണങ്ങള്‍ക്കിടയിലെ നീണ്ട ഇടവേള ഓരോ നേരവും അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും. ഇത്തരത്തില്‍ അമിതമായി ഭക്ഷണം ചെല്ലുന്നത് ദഹനനാളത്തില്‍ ഓവര്‍ലോഡ് ആകുകയും ഇത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ് എന്നിവ രൂപപ്പെടാനും കാരണമാകുന്നു. അതിനാല്‍ ദിവസവും അഞ്ച് മുതല്‍ ആറ് നേരം ചെറിയ തോതിലായി ഭക്ഷണം കഴിച്ചു ശീലിക്കാം. ഇത്തരത്തില്‍ കഴിക്കുന്നത് ദഹന എന്‍സൈമുകളുടെ ഉല്പാദനം വര്‍ധിക്കുകയും ദഹനനാളത്തിലെ ഓവര്‍ലോഡിങ് ഒഴിവാക്കാനും സഹായിക്കും. നാരുകള്‍ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ് എന്നിവയിലേക്ക് നയിക്കാം. പയര്‍, ധാന്യങ്ങള്‍ തുടങ്ങിയവ നേരിട്ടു കഴിക്കുന്നതിലും വെള്ളത്തില്‍ കുതിര്‍ത്തോ പാകം ചെയ്തോ കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തില്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തില്‍ അമിതമായി ജലാംശം നിലനില്ക്കാന് കാരണമാകും. ഇത് വയറ്റില്‍ ഗ്യാസ്, ബ്ലോട്ടിങ് തുടങ്ങിയവയിലേക്ക് നയിക്കും. കാര്‍ബൊണേറ്റഡ് പാനീയങ്ങള്‍ വയറ്റില്‍ ഗ്യാസ് രൂപീകരിക്കാന്‍ കാരണമാകുന്നു. ഇത് ബ്ലോട്ടിങ് ഉണ്ടാക്കുന്നതിലേക്കും നയിക്കുന്നു. പകരം വെള്ളം നന്നായി കുടിക്കുക. പ്രോബയോടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലില്‍ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയചെയ്യുന്നു. കുടലില്‍ ഇത്തരം ബാക്ടീരിയ കുറയുന്നതും വയറ്റില്‍ ബ്ലോട്ടിങ് ഉണ്ടാക്കാം.
അഞ്ച് മുതല്‍ ആറ് നേരം ഭക്ഷണം കഴിച്ചു ശീലിക്കാം
