കൊച്ചിയിൽ ഗസ്റ്റ് ഹൗസിൽ രണ്ട് മാധ്യമങ്ങളെ വിലക്കിഗവർണറുടെ വാർത്താസമ്മേളനം. ഗവർണറുടെ ഓഫിസിന്‍റെ അറിയിപ്പ് അനുസരിച്ച് എത്തിയ മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവർണർ വിലക്കിയത്. ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്ന് പറഞ്ഞായിരുന്നു ഗവർണറുടെ മാധ്യമ വിലക്ക്. കേഡർ മാധ്യമങ്ങളെന്ന പറഞ്ഞാണ് അദ്ദേഹം മാധ്യമ വിലക്ക് പ്രഖ്യാപിച്ചത്
മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും ഗവർണർ പറഞ്ഞു. സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം.
ഗവർണറുടെ ഓഫീസിൽ നിന്നുള്ള ക്ഷണം അനുസരിച്ചായിരുന്നു കൈരളിയും മീഡിയ വണ്ണും ഇവിടെ എത്തിയത് എന്നറിയിച്ചപ്പോൾ ഓഫീസിൽ നിന്ന് ക്ഷണിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ഈ രണ്ട് മാധ്യമങ്ങളോടും സംസാരിക്കില്ലെന്നുമുള്ള നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു.