ബോളിവുഡ് പ്രേക്ഷകരുടെ മനംകവരാന്‍ ദുല്‍ഖര്‍ വീണ്ടും എത്തുകയാണ്. ആര്‍ ബല്‍കിയുടെ സംവിധാനത്തിലുള്ള ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലെത്തുന്നത്. രചനയും ബല്‍കിയുടേതാണ്. ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റി’ലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഗയ ഗയ ഗയ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ പ്രണയ രംഗങ്ങളും ചിത്രത്തിലെ നിര്‍ണായക സന്ദര്‍ഭങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുന്നു. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഹേയ് സിനാമികക്കുശേഷം ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചിത്രത്തിലെ അഭിനേതാക്കളെ അവതരിപ്പിക്കുന്ന ചടങ്ങ് ചെന്നൈ സത്യം തിയറ്ററില്‍ നടന്നു. കുമരി മാവട്ടം തഗ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തില്‍ നായകനാവുന്നത് ഹൃദു ഹറൂണ്‍ ആണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏറെ ഹിറ്റ് ആയ ക്രാഷ് കോഴ്‌സ് സീരിസിലെ മുഖ്യ വേഷത്തിലെത്തിയ ഹൃദു സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മുംബൈക്കറിലെ കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സിംഹാ, ആര്‍ കെ സുരേഷ്, മുനിഷ് കാന്ത്, അനശ്വരാ രാജന്‍ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്.
ഗോള്‍ഡ് ഇ.ടി.എഫില്‍ നിന്ന് ഇക്കഴിഞ്ഞ ജൂലായില്‍ 457 കോടി രൂപയുടെ നിക്ഷേപം കൊഴിഞ്ഞുവെന്ന് സേവനം ലഭ്യമാക്കുന്ന മ്യൂച്വല്‍ഫണ്ടുകളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി) വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ നിക്ഷേപം ഇടിഞ്ഞത് ആദ്യമാണ്. 2022ല്‍ ഇത് മൂന്നാംതവണയാണ് നിക്ഷേപം ഇടിയുന്നത്. നിക്ഷേപകര്‍ ഗോള്‍ഡ് ഇ.ടി.എഫില്‍ നിന്ന് പണം പിന്‍വലിച്ച് ഓഹരികളിലേക്കും സ്ഥിരനിക്ഷേപങ്ങളിലേക്കും ഒഴുക്കുകയാണ്. ഓഹരിവിപണി ഇടിയുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിക്കാറുണ്ട്. അതുപോലെ ഓഹരികള്‍ മുന്നേറുമ്പോള്‍ സ്വര്‍ണനിക്ഷേപം ഇടിയുകയും ചെയ്യും. ജൂലായില്‍ ഇന്ത്യന്‍ ഓഹരി സൂചിക 9 ശതമാനത്തോളം മുന്നേറിയിരുന്നു. സ്വാഭാവികമായി ഗോള്‍ഡ് ഇ.ടി.എഫ് നിക്ഷേപം ഇടിയുകയും ചെയ്തു.
നഷ്ടത്തിലായിരുന്ന 19 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി ലാഭപാതയിലേറിയെന്ന് 2020-21ലെ പബ്‌ളിക് സെക്ടര്‍ എന്റര്‍പ്രൈസസ് സര്‍വേ റിപ്പോര്‍ട്ട്. റിഫൈനറി, വളം, ധനകാര്യം, വ്യവസായം, കണ്‍സ്യൂമര്‍ ഗുഡ്സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കമ്പനികളാണ് ലാഭട്രാക്കില്‍ തിരിച്ചെത്തിയത്. കൂടുതല്‍ സ്ഥാപനങ്ങള്‍ ലാഭത്തിലേറിയെങ്കിലും വരുമാനത്തിലെ ഇടിവ് നികത്താനായിട്ടില്ല. 255 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് സജീവമായുള്ളത്. ഇവ സംയുക്തമായി 2020-21ല്‍ നേടിയ വരുമാനം 24.26 ലക്ഷം കോടി രൂപ. 2019-20ലെ 24.58 ലക്ഷം കോടി രൂപയേക്കാള്‍ 1.30 ശതമാനം കുറവാണിത്. 255 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ 177 എണ്ണമാണ് 2020-21ല്‍ ലാഭം രേഖപ്പെടുത്തിയത്. 77 എണ്ണം നഷ്ടത്തിലായി. ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയ്ക്ക് ലാഭമോ നഷ്ടമോയില്ല. 1.9 ലക്ഷം കോടി രൂപയാണ് സംയുക്തലാഭം. 2019-20ലെ 1.4 ലക്ഷം കോടി രൂപയേക്കാള്‍ 37.53 ശതമാനം അധികം.
ഇന്ത്യയില്‍ ഫാസിനോ 125 സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക കിഴിവ് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യ യമഹ മോട്ടോര്‍ ഉത്സവകാല ഓഫറുകള്‍ ആരംഭിച്ചു. ഫാസിനോ 125 ഡ്രം ബ്രേക്ക് വേരിയന്റിന്റെ (വെള്ളി നിറം ഒഴികെ) ഉപഭോക്താക്കള്‍ക്ക് 1,500 രൂപ ക്യാഷ്ബാക്ക് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഓഫര്‍ 2022 സെപ്റ്റംബര്‍ 30 വരെ സാധുതയുള്ളതാണ്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഒറീസ, ഗുജറാത്ത് (ബറോഡ, സൂറത്ത്, അഹമ്മദാബാദ്) തുടങ്ങിയ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ആണ് ഈ ഓഫര്‍ ലഭ്യമാകുക. ഫാസിനോ 125 ഹൈബ്രിഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഡ്രം ബ്രേക്ക് വേരിയന്റിന് 76,100 രൂപയാണ് വില. ഇത് അഞ്ച് വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാണ്, ടോപ്പ്-എന്‍ഡ് സ്‌പെഷ്യല്‍ എഡിഷന്‍ ട്രിം (ഫ്രണ്ട് ഡിസ്‌കിനൊപ്പം) 87,303 രൂപയ്ക്ക് സ്വന്തമാക്കാം.
നിസ്സാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നാവുന്ന എത്രയോ അനുഭവങ്ങളുടെ അത്യപൂര്‍വ്വ സഞ്ചയമാണിത്. പാലാ എന്ന പ്രദേശത്തെ ഇതിലും നന്നായി ആവാഹിക്കാന്‍ ആര്‍ക്കും ഇതിന് മുമ്പ് കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. 2021 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി.’അ ഫോര്‍ അന്നാമ്മ’. രണ്ടാം പതിപ്പ്. ആന്‍ പാലി. സൈകതം ബുക്‌സ്. വില 180 രൂപ.
മോരാണ് തൈരിനേക്കാള്‍ ഫലപ്രദമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൈര് ശരീരത്തെ കൂടുതല്‍ ചൂടാക്കുമെങ്കില്‍ മോര് ശരീരത്തെ തണുപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. തൈരില്‍ ഉള്ള ബാക്ടീരിയ ചൂടുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ പുളിക്കും. അതുകൊണ്ട് നമ്മള്‍ തൈര് കഴിക്കുമ്പോള്‍ അത് ആമാശയത്തിലെ ചൂടിലേക്കെത്തുമ്പോള്‍ പുളിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ശരീരം തണുക്കുന്നതിന് പകരം ചൂടാകും എന്ന് പറയുന്നതിന്റെ കാരണം. എന്നാല്‍ മോരിന്റെ കാര്യത്തില്‍ ഇത് സംഭവിക്കുകയില്ല. കാരണം വെള്ളം ചേര്‍ക്കുമ്പോള്‍ തന്നെ ഫെര്‍മെന്റേഷന്‍ പ്രക്രിയ അവിടെ അവസാനിക്കും. അമിതവണ്ണം, കഫകെട്ട്, രക്തസ്രാവം, ആര്‍ത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ തൈര് ഒഴിവാക്കണം. രാത്രിയില്‍ തൈര് കുടിക്കുന്നതും നല്ലതല്ല. കാരണം തൊണ്ടവേദന സൈനസൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് വഴിവയ്ക്കും. ചര്‍മ്മപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും തലവേദന, ഉറക്കപ്രശ്നങ്ങള്‍, ദഹനത്തിന് ബുദ്ധിമുട്ട് എന്നിവയുള്ളവര്‍ക്കും തൈര് നല്ലതല്ല.