ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചുള്ള ഗാനവുമായി ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ എത്തുന്നു. ‘കണ്ടാല്‍ അവനൊരാടാറ്’ എന്ന ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. മെജോ ജോസഫ് സംഗീതം നല്കിയ ഗാനമാലപിച്ചിരിക്കുന്നത് മുരളി കൃഷ്ണ. മമ്മൂട്ടിയുടെ ജന്മദിനത്തലേന്നാണ് ഗാനത്തിന്റെ റിലീസിനായി അണിയറക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഓണച്ചിത്രമായി സെപ്റ്റംബര്‍ 13 നാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകന് റുഷിന്‍ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തില്‍ എത്തുന്ന ഈ സിനിമയില്‍ അബു സലിം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കര്‍, ദിനേശ് പണിക്കര്‍, സിനോജ് വര്‍ഗീസ്, എബിന് ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹന്‍രാജ്, പാര്‍വതി രാജന് ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു.