ഏതൊരു വായനക്കാരനെയും ഇടവേളയില്ലാതെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ആഖ്യാനശൈലിയാണ് എഴുത്തുകാരന്‍ പിന്തുടര്‍ന്നിരിക്കുന്നത്. അനായാസമായ വാക്കുകള്‍ കൊണ്ടുതന്നെ കഥയുടെ ഓരോ ചുവടിലും വായനക്കാരന്റെ മനസ്സില്‍ ചിത്രീകരണം നടത്താ നടത്താന്‍ ഗണം എന്ന നോവലിന് കഴിഞ്ഞിട്ടുണ്ട്. വിന്‍സെന്റ് എന്ന കഥാപാത്രം അകപ്പെട്ടുപോയ പ്രതിസന്ധികളെ അയാള്‍ തരണം ചെയ്യുന്ന രീതികള്‍ അക്ഷമയോടെ മാത്രമേ വായിക്കുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യ മൃഗ ബന്ധങ്ങളുടെ മറ്റൊരു തലമാണ് ഈ നോവലിന്റെ പ്രധാന പ്രതിപാദ്യവിഷയം, അത് മനുഷ്യമനസ്സിന്റെ ഭ്രാന്തമായ വികാരത്തോടൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു ത്രില്ലര്‍ നോവലിന്റെ എല്ലാ അനുഭവങ്ങളും ഈ നോവല്‍ സമ്മാനിക്കുന്നുണ്ട്. ‘ഗണം’. ഷിബു ആര്‍.എസ് കൃഷ്ണ. കെസീറോ പബ്‌ളിക്കേഷന്‍സ്. വില 114 രൂപ.