സണ്ണി ഡിയോള്‍ നായകനായി എത്തിയ ചിത്രം ‘ഗദര്‍ 2’ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ‘ഗദര്‍ 2’ ഇതുവരെ 510 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. 2001ല്‍ പുറത്തെത്തി വന്‍ വിജയമായ ചിത്രം ‘ഗദര്‍: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലും ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയ ‘ഗദര്‍ 2’ എന്തായാലും കളക്ഷന്‍ റിക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ഇനിയും മുന്നേറും. അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഉത്കര്‍ഷ ശര്‍മ, മനിഷ വധ്‌വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്താഖ് ഖാന്‍, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്‌ന തുടങ്ങി ഒട്ടേറെ താരങ്ങളും ‘ഗദര്‍ 2’വില്‍ വേഷമിടുന്നു. അനില്‍ ശര്‍മ തന്നെയാണ് നിര്‍മാവും. മിതൂന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യ- പാക് വിഭജലകാലത്തെ പ്രണയ കഥയായിരുന്നു ‘ഗദര്‍ 2’. താര സിംഗിന്റെയും സക്കീനയുടെയും പ്രണയത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം എന്ത് സംഭവിച്ചു എന്നതാണ് ‘ഗദര്‍ 2’വില്‍ പ്രതിപാദിക്കുന്നത്. ബോളിവുഡില്‍ ചില ചിത്രങ്ങളുടെ തുടര്‍ ഭാഗങ്ങള്‍ ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ഗദര്‍ 2’ സണ്ണി ഡിയോളിന്റെ തിരിച്ചുവരവ് ആയിരിക്കുകയാണ്.