സംവിധായകന്‍ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷന്‍ ഹൗസ് ജി സ്‌ക്വാഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ തരംഗമായതാണ്. ഇപ്പോഴിതാ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ഫൈറ്റ് ക്ലബ് എന്നാണ് ചിത്രത്തിന്റെ പേര്. അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ഉറിയടി’ വിജയ് കുമാറാണ് നായകന്‍. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആദിത്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പുറത്തിറങ്ങി നിമിഷനേരങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഫൈറ്റ് ക്ലബ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. തന്റെ സുഹൃത്തുക്കളില്‍ നിന്നും സഹായികളില്‍ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങള്‍ പ്രചോദിക്കാനും അവരുടെ ചിത്രങ്ങള്‍ ജി സ്‌ക്വാഡിലൂടെ പ്രേക്ഷകരിലെത്തിക്കാനും ലോകേഷ് കനകരാജ് തുടക്കം കുറിക്കുന്ന ആദ്യ ചിത്രമാണ് ഫൈറ്റ് ക്ലബ്.