ഷവോമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് റെഡ്മി നോട്ട് 12 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ഈ ശ്രേണിയില്‍ നാല് പുതിയ സ്മാര്‍ട്ട്ഫോണുകളായ റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 എക്‌സ്‌പ്ലോറര്‍, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ പ്ലസ് എന്നിവയാണ് അവതരിപ്പിച്ചത്. നാല് ഫോണുകളും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായാണ് വിപണി കീഴടക്കാനെത്തുന്നത്. ഇതില്‍ ഒരു റെഡ്മി നോട്ട് 12 എക്‌സ്‌പ്ലോറര്‍ എഡിഷനില്‍ ഉപയോക്താക്കള്‍ക്ക് 210വാട്ട് ചാര്‍ജിംഗ് ലഭിക്കും. ഈ ഫോണ്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 9 മിനിറ്റ് മാത്രമേ എടുക്കൂ. 5 മിനിറ്റിനുള്ളില്‍ ഹാന്‍ഡ്സെറ്റ് 66 ശതമാനം ചാര്‍ജ് ചെയ്യുന്നു. 4300എംഎഎച്ച് ബാറ്ററിയാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഡൈമെന്‍സിറ്റി 1080 പ്രൊസസറും 50 എംപി മെയിന്‍ ലെന്‍സും ഉള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയോടെയുമാണ് സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. ഫ്‌ലാഷ് സെയിലില്‍ സീരീസിന്റെ 3.5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായാണ് കമ്പനി അറിയിച്ചത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കമ്പനി ഈ മോഡലുകള്‍ ഇന്ത്യയില്‍ റീബ്രാന്‍ഡഡ് പതിപ്പായി അവതരിപ്പിക്കും.