ഫ്രോങ്ക്സ് എസ്യുവിയെ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നു പേരിട്ട ഈ വാഹനം നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെയാവും ലഭിക്കുക. ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മുന്‍ഭാഗം സ്പോര്‍ട്ടിയും സ്‌റ്റൈലിഷും ആണ്. ഫ്രോങ്ക്സിനെ കഴിയുന്നത്ര മസ്‌കുലര്‍ ആക്കി മാറ്റാന്‍ മാരുതി സുസുക്കി പരിശ്രമിച്ചിട്ടുണ്ട്. ഫ്‌ലോട്ടിങ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, 360-ഡിഗ്രി ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍ എന്നിവയും വാഹനത്തില്‍ വരുന്നുണ്ട്. ഐഡില്‍സ്റ്റാര്‍ട് സ്റ്റോപ്പുള്ള 1.2 എല്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിനും 1.0ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ വരുന്നുണ്ട്. ഹാര്‍ടെക് പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്സില്‍ ഹെഡ്സ്-അപ്പ് ഡിസ്പ്ലേയും വയര്‍ലെസ് ചാര്‍ജിംഗ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളില്‍ ഫ്രോങ്സിന്റെ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിച്ചു.