ഇനി മുതല്‍ അഞ്ച് ചാറ്റുകള്‍ വാട്സ്ആപ്പില്‍ പിന് ചെയ്യാം. നിലവില്‍ മൂന്ന് ചാറ്റുകള്‍ മാത്രമാണ് യൂസര്‍മാര്‍ക്ക് പിന് ചെയ്ത് സൂക്ഷിക്കാന്‍ കഴിയുക. വാട്സ്ആപ്പ് തുറന്ന്, അപ്രധാനമായ ഗ്രൂപ്പുകളും മറ്റും സ്ക്രോള്‍ ചെയ്ത് താഴെ പോകാതെ തന്നെ അഞ്ച് പ്രധാനപ്പെട്ട ചാറ്റുകളും ആപ്പിന്റെ ഏറ്റവും മുകളില്‍ നിന്ന് യൂസര്‍മാര്‍ക്ക് ആക്സസ് ചെയ്യാം. ആന്‍ഡ്രോയ്ഡില്‍ വാട്സ്ആപ്പ് തുറന്ന് ഏതെങ്കിലും ഗ്രൂപ്പോ ചാറ്റോ തെരഞ്ഞെടുത്ത് അതില്‍ പ്രസ് ചെയ്ത് പിടിക്കുക. ആ ചാറ്റ് സെലക്ടായതായി കാണാന്‍ സാധിക്കും (ചാറ്റ് ഐക്കണില്‍ ഒരു ‘ഗ്രീന്‍ ടിക്’ ദൃശ്യമാകും).ശേഷം ആപ്പിന്റെ ഏറ്റവും മുകളിലായി കാണുന്ന മൂന്ന് ഓപ്ഷനുകളില്‍ ഇടത് ഭാഗത്തെ ‘പിന്’ രൂപത്തിലുള്ള ഓപ്ഷന് തെരഞ്ഞെടുക്കുക. അതില്‍ ക്ലിക്ക് ചെയ്താല്‍, ആ ചാറ്റ് ‘പിന്’ ചെയ്യപ്പെട്ടതായി കാണാം. ഐ.ഒ.എസില്‍ വാട്ട്സ്ആപ്പ് തുറന്ന് നിങ്ങള്‍ പിന് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റ് വലത്തേക്ക് സൈ്വപ്പ് ചെയ്യുക. അവിടെ അതിനുള്ള ഓപ്ഷന് കാണാന്‍ സാധിക്കും. ഡെസ്ക്ടോപ്പില് ചാറ്റിന്റെ മുകളില്‍ മൗസ് വെച്ച് റൈറ്റ് ക്ലിക്ക് ചെയ്താല്‍ പിന് ചെയ്യാനുള്ള ഓപ്ഷന് തെളിഞ്ഞുവരും.