മാരുതി സുസുക്കി ജിംനി (അഞ്ച് സീറ്റര്‍), മാരുതി സുസുക്കി ഫ്രോങ്ക്‌സ് എന്നീ രണ്ട് പുതിയ മോഡലുകള്‍ ചേര്‍ത്ത് തങ്ങളുടെ എസ്യുവി പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്താനാണ് മാരുതി സുസുക്കി ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ട് എസ്യുവികളും ജനുവരി 12ന് നടന്ന ഓട്ടോ എക്സ്പോ 2023ല്‍ പ്രദര്‍ശിപ്പിച്ചു. അതേ ദിവസം തന്നെ ഇവയുടെ ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതുവരെ മാരുതി സുസുക്കി ഫ്രോങ്ക്‌സിന് 13,000 ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഫ്രോങ്ക്‌സിന്റെ വില 6.75 ലക്ഷം രൂപയില്‍ തുടങ്ങി 11 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) ആകാം. അഞ്ച് വേരിയന്റുകളാണ് നിലവിലുള്ളത്. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നിവയാണത്. കെ12എന്‍ 1.2ലിറ്റര്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍-വിവിടി പെട്രോള്‍, കെ10സി 1.0ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഫ്രോങ്ക്‌സ് എത്തുന്നത്.