ഷൈന്‍ ടോം ചാക്കോ സര്‍ക്കസ് കലാകാരനായി അഭിനയിക്കുന്ന ‘പാരഡൈസ് സര്‍ക്കസ്’ രാജസ്ഥാനിലെ പൊഖ്‌റാനില്‍ ചിത്രീകരണം പൂര്‍ത്തിയായി. ഖൈസ് മിലെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖൈസ് മിലെന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെയും മാനിയ മൂവി മാജിക്‌സിന്റേയും ബാനറില്‍ സി. ഉണ്ണികൃഷ്ണന്‍ നിര്‍മിക്കുന്ന ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് ഖൈസ് മിലെന്‍ ആണ്. ഇഷിത സിങ്, ജാഫര്‍ സാദ്ദിഖ്, ബിന്നി ബെഞ്ചമിന്‍, അഭിറാം, എന്നിവരാണ് മറ്റ് താരങ്ങള്‍. ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ തമ്പടിച്ച ഒരു സര്‍ക്കസ് ക്യാംപിലെ ജീവിതവും പ്രണയവും സാഹസികതയും പശ്ചാത്തലമാവുന്ന പാരഡൈസ് സര്‍ക്കസില്‍ നൂറിലേറെ സര്‍ക്കസ് കലാകാരന്‍മാരും അഭിനയിക്കുന്നുണ്ട്. ‘വിചിത്രം’ എന്ന ചിത്രത്തിനു ശേഷം ഷൈന്‍ ടോ ചാക്കോ നായക കഥാപാത്രമായി തിരിച്ചെത്തുന്നതാണ് ‘പാരഡൈസ് സര്‍ക്കസ്’.