സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത ‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസിന്. മലയാളികള്‍ ഇതുവരെ കണ്ടുപരിചയിക്കാത്ത കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയും പോകുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ നല്‍കുന്ന ഉറപ്പ്. വെള്ള നിറത്തിലുള്ള ഒരു ആള്‍ട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. വിജയന്‍ എന്ന സാധാരണക്കാരന്റേതാണ് ആ കാര്‍. ഈ കാര്‍ രണ്ട് കള്ളന്മാരുടെ കയ്യില്‍ച്ചെന്ന് പെടുന്നതും അതേത്തുടര്‍ന്ന് ഉണ്ടാകുന്ന ആശയകുഴപ്പങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്. ഷറഫുദ്ദീന്റെ നായക കഥാപാത്രം, പൊലീസ് ഓഫീസര്‍ മഹേഷും മറ്റ് സംഘവും തമ്മിലുള്ള രസകരമായ സംഭവങ്ങള്‍ നര്‍മത്തിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും ചിത്രം പറയുന്നു. വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.