ഒരു സാധാരണ ഫുട്ബോള്‍ പ്രേമിക്കു മാത്രമല്ല, ഏതൊരു കളിക്കാരനും സോക്കര്‍ വിദ്യാര്‍ത്ഥിക്കും കായികാദ്ധ്യാപകനും സോക്കര്‍ അക്കാദമിക്കും സംഘാടകനും ഒരുപോലെ അത്യന്തം ഉപകാരപ്രദമായ അഗാധമായൊരു ഗവേഷണാത്മക ഫുട്ബോള്‍ ചരിത്ര ഗ്രന്ഥമാണിത്. തികച്ചും നൂതനവും കൗതുകം നിറഞ്ഞതുമായ കോമ്പിനേഷന്‍ ഗ്രാഫിക്സ് എന്ന ഗ്രന്ഥകാരന്റെ സ്വന്തം ആവിഷ്‌കാരസങ്കേതത്തിലൂടെയാണിതില്‍ ഫുട്ബോള്‍ മത്സരങ്ങളുടെ, ലോകകപ്പുകളുടെ ചരിത്രം അനാവരണം ചെയ്യുന്നത്. ഖത്തര്‍ ലോകകപ്പിന്റെ മത്സര വിവരങ്ങളും അതേ രീതിയില്‍ കളര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് അവതരിപ്പിക്കുമ്പോള്‍ 22-ാം ലോകകപ്പിന്റെ റഫറന്‍സ് ഡയറിയായി അതു മാറുന്നത് കാണാം. ഫുട്ബോളിന്റെ ചരിത്രവും പെലെയെന്ന ഫുട്ബോള്‍ ചക്രവര്‍ത്തിയുടെ ബാല്യകാലസ്മരണയും ഏറക്കുറെ ജീവചരിത്രം തന്നെയും ബ്രസീലിയന്‍ ഫുട്ബോളിന്റെ ചരിത്രഗതികളും ഇതില്‍ വായിക്കാം. ‘ഫുട്‌ബോളിന്റെ പുസ്തകം’. റഹ്മാന്‍ പൂവഞ്ചേരി. മാതൃഭൂമി ബുക്‌സ്. വില 360 രൂപ.