തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ‘ബ്രെയിന്‍ ഫോഗ്’ എന്ന അവസ്ഥയെ മറികടക്കാന്‍ ഭക്ഷണത്തിലൂടെ സാധിക്കുമെന്ന് പഠനം. ഇതിന് മുമ്പായി എന്താണ് ‘ബ്രെയിന്‍ ഫോഗ്’ എന്നത് കൂടി അറിയാം. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ‘ഫോഗ്’ അഥവാ പുക മൂടിയത് പോലെയുള്ളൊരു അനുഭവം ആണിത്. എന്നുവച്ചാല്‍, ആകെ അവ്യക്തത തോന്നുന്ന അവസ്ഥ. ഉറക്കമില്ലായ്മ, പതിവായ സ്‌ട്രെസ്, ചില രോഗങ്ങള്‍, ചില മരുന്നുകള്‍, പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ബ്രെയിന്‍ ഫോഗുണ്ടാകാം. ഇങ്ങനെ വരുമ്പോള്‍ അത് ഓര്‍മ്മക്കുറവ്, ആശയക്കുഴപ്പം, കാര്യങ്ങളില്‍ അവ്യക്തത തോന്നല്‍, ഒന്നിലും നേരാംവണ്ണം ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ- തുടങ്ങിയ പ്രശ്‌നങ്ങളാണ് കാണുക. ഓക്‌സിഡന്റുകളാലും വൈറ്റമിനുകളാലും ധാതുക്കളാലുമെല്ലാം സമ്പന്നമായ ഇലക്കറികള്‍ കഴിക്കുന്നത് വലിയൊരു പരിധി വരെ ബ്രെയിന്‍ ഫോഗ് പരിഹരിക്കാന്‍ സാധിക്കും. ഇലക്കറികളിലുള്ള ബി- വൈറ്റമിനുകളും, അയേണ്‍ പോലുള്ള ധാതുക്കളുമെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. പല ആരോഗ്യഗുണങ്ങളുമുള്ള പഴമാണ് ബ്ലൂബെറി. ഇതിലുള്ള ‘ആന്തോസയാനിന്‍’ എന്ന ആന്റി-ഓക്‌സിഡന്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതാണ്. ബ്രെയിന്‍ ഫോഗ് അകറ്റാനും ഇവ സഹായകം തന്നെ. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവുമധികം പ്രയോജനപ്പെടുന്നൊരു ഭക്ഷണമാണ് വാള്‍നട്ട്‌സ്. ഇതിലുള്ള ഒമേഗ-3 ഫാറ്റി ആസിഡ്‌സ് ആണ് പ്രധാനമായും തലച്ചോറിന് ഗുണകരമാകുന്നത്. കൂടാതെ തലച്ചോറിന് ഗുണകരമാകുന്ന ആന്റി-ഓക്‌സിഡന്റ്‌സ്, വൈറ്റമിന്‍- ഇ എന്നിവയുടെയെല്ലാം സ്രോതസാണ് വാള്‍നട്ട്‌സ്. ആന്റി-ഓക്‌സിഡന്റ്‌സ്, അയേണ്‍, സിങ്ക്,മഗ്‌നീഷ്യം എന്നിങ്ങനെ തലച്ചോറി ഉപകാരപ്പെടുന്ന ഒരുപിടി ഘടകങ്ങളുടെ സ്രോതസാണ് മത്തന്‍കുരു. ഇത് കഴിക്കുന്നതും ബ്രെയിന്‍ ഫോഗ് അകറ്റാന്‍ സഹായകമാണ്.