ഈ ചിത്രം സമര്‍പ്പണമാണ്…പ്രളയം കൊണ്ടുപോയ ആത്മാക്കള്‍ക്ക്…അവരെയോര്‍ത്ത് ഇന്നും കരയുന്നവര്‍ക്ക്…ഒരായുസ്സിന്റെ പ്രയത്നമെല്ലാം ഒലിച്ചുപോകുന്നതുകണ്ട് നിസ്സഹായരായി നില്‍ക്കേണ്ടിവന്നവര്‍ക്ക്…കേരളത്തെ നടുക്കിയ 2018ലെ വെള്ളപ്പൊക്കവും പ്രളയവും വെള്ളിത്തിരയിലേയ്ക്ക്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘2018’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജൂഡ് ആന്തണി തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ ഗൗതമി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നു.