പുതുമുഖം അനൂപ് രത്‌നയെ നായകനാക്കി എസ് എം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ലീച്ച്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികള്‍ക്കും സംഭവിക്കാവുന്ന ഒരു അപകടമാണ് ലീച്ച് എന്ന സിനിമയുടെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് രത്‌ന തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണവും. മാര്‍ച്ച് 7 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മേഘ, കണ്ണന്‍, നിസാം കാലിക്കറ്റ്, തങ്ക മുത്തു, സുഹൈല്‍, ബക്കര്‍, സന്ധ്യ നായര്‍, അഭിനവ്, ഗായത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.