നിത്യഹരിതനായകന്‍’ എന്ന ചിത്രത്തിന് ശേഷം ബിനുന്‍ രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ തേരോട്ടം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു റൊമാന്റിക് ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ധ്യാന്‍ ശ്രീനിവാസനും പുതുമുഖ നായിക ദില്‍ന രാമകൃഷ്ണനുമാണ് പോസ്റ്ററിലുള്ളത്. ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോക് ആണ് നിര്‍വഹിക്കുന്നത്. മാളവിക മേനോന്‍, സുധീര്‍ പറവൂര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലിം ഹസന്‍, വിജയകുമാര്‍, ദിലീപ് മേനോന്‍, കോഴിക്കോട് നാരായണന്‍ നായര്‍, ദിനേശ് പണിക്കര്‍ എന്നിവരെ കൂടാതെ തെലുങ്കില്‍ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മധ്യവേനല്‍ അവധിക്ക് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.