ആയിരത്തൊന്നു നുണകള്‍, സര്‍ക്കീട്ട് എന്നീ ചിത്രങ്ങള്‍ക്കു ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഡോള്‍ബി ദിനേശന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിന്‍ പോളി നായകനായി എത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് ഡോള്‍ബി ദിനേശന്‍. നാടന്‍ വേഷത്തില്‍ തനിനാടന്‍ മലയാളി കഥാപാത്രമായി നിവിന്‍ പോളി അഭിനയിക്കുന്ന ഈ ചിത്രം മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആയാണ് നിവിന്‍ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റ് ആണ്.