കല്യാണി പ്രിയദര്ശന് നായികയായെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫുട്ബാള്‍ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിതാ അനൗണ്സര് ആയാണ് കല്യാണി ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരം. തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദര്ശന് നായികയായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് മനു സി കുമാര്‍ ആണ്. ജഗദീഷ് പളനിസാമി, സുധന്‍സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോന്, ഷഹീന് സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.