മലയാള സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ബോളിവുഡ് താരം ഷാഹിദ് കപൂര്‍ നായകനാവുന്ന ബോളിവുഡ് ചിത്രം ‘ദേവ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഒരു പൊലീസുകാരനായാണ് ഷാഹിദ് ചിത്രത്തിലെത്തുന്നത്. ബോബി- സഞ്ജയ്- ഹുസൈന്‍ ദലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ നായികയായി എത്തുന്നത്. അതേ സമയം ഈ ചിത്രം റോഷന്‍ ആന്‍ഡ്രൂസിന്റെ തന്നെ മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചിത്രം അടുത്ത വര്‍ഷം പകുതിയോട് കൂടി തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഷാഹിദ് ഈ സിനിമയ്ക്കായി ഡേറ്റ് നല്‍കിയിരുന്നെന്നും പക്ഷേ തിരക്കഥ പൂര്‍ത്തിയാക്കേണ്ടത് കാരണമാണ് നീണ്ടുപോയതെന്നും.