‘ലോക’ സിനിമയില്‍ ദുല്‍ഖറിന്റെയും ടൊവീനോയുടെയും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഒടിയനായ ദുല്‍ഖര്‍ സല്‍മാന്റെയും ചാത്തനായ ടൊവീനോയുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചാര്‍ലിയായാണ് ദുല്‍ഖര്‍ ലോകയിലെത്തുന്നത്. മൈക്കിളായി ടൊവീനോയുമെത്തുന്നു. ‘ലോക’യുടെ രണ്ടാം ഭാഗം ചാത്തനായ ടൊവീനോയുടെ കഥയായിരിക്കുമെന്ന സൂചനകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. രണ്ടാം ഭാഗത്തിലും ശക്തരായ സൂപ്പര്‍ ഹീറോസായി ദുല്‍ഖറും ടൊവീനോയുമുണ്ടാകുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. കല്യാണി പ്രിയദര്‍ശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ലോക’. ചിത്രം റിലീസ് ചെയ്ത് 13 ദിവസത്തിനകം 200 കോടി ക്ലബ്ബില്‍ ഇടം നേടി. അതേസമയം വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമായിരിക്കുകയാണ് ‘ലോക’. 142 കോടി നേടിയ എമ്പുരാനാണ് വിദേശ ബോക്‌സ് ഓഫീസില്‍ ഒന്നാം സ്ഥാനത്തുള്ള മലയാള ചിത്രം. 93.80 കോടി നേടിയ തുടരും ആണ് വിദേശത്ത് നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ചിത്രം. 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ട ലോക മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായിരിക്കുകയാണ്.