ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പ്രവൈഗ് ഡൈനാമിക്സ് തങ്ങളുടെ ആദ്യത്തെ മെയിഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രവൈഗ് ഡിഫൈ എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവിക്ക് 500 കിലോമീറ്റര്‍ എന്ന റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക്ക് കാര്‍ ആണ് ഡിഫൈ എസ്‌യുവി. പൂര്‍ണമായും ഇന്ത്യയില്‍ ഡിസൈന്‍ ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത വാഹനത്തിന്റെ വില 39.5 ലക്ഷം (എക്സ് ഷോറൂം) രൂപയാണ്. 51000 രൂപയടച്ച് ഉപഭോക്താക്കള്‍ക്ക് പ്രവേഗ് ഡിഫൈ ഇപ്പോള്‍ ബുക്ക് ചെയ്യാം. 2023 ഏപ്രിലില്‍ ഡെലിവറി ആരംഭിക്കും.