സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രം ‘രാമായണ’യുടെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. രണ്‍ബീര്‍ കപൂര്‍ രാമനും യാഷ് രാവണനുമാകുന്ന ചിത്രത്തില്‍ സീതയാകുന്നത് സായ് പല്ലവിയാണ്. നിതീഷ് തിവാരിയാണ് സിനിമയുടെ സംവിധാനം. രാജ്യത്തെ ഒമ്പത് പ്രധാനപ്പെട്ട നഗരങ്ങളിലും, ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലുമായിട്ടാണ് ഫസ്റ്റ് ഗ്ലിംപ്സ് ലോഞ്ച് ചെയ്തത്. എആര്‍ റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ ഹനുമാനായി എത്തുന്നത് സണ്ണി ഡിയോള്‍ ആണ്. രവി ദൂബെയാണ് ലക്ഷ്മണനായി എത്തുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോയും നമിത് മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എട്ട് തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയിട്ടുള്ള വിഎഫ്എക്സ് സ്റ്റുഡിയോ ഡിഎന്‍ഇജിയും സിനിമയുടെ പിന്നണിയിലുണ്ട്. രകുല്‍ പ്രീത് സിങ്, വിവേക് ഒബ്റോയ്, അരുണ്‍ ഗോവില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യന്‍ താരങ്ങളായ സായ് പല്ലവിയുടേയും യാഷിന്റേയും ബോളിവുഡിലേക്കുള്ള എന്‍ട്രി കൂടിയാകും രാമായണ. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാമായണയുടെ ബജറ്റ് 835 കോടിയാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2026 ദീപാവലിയ്ക്കാണ് റിലീസാവുക. രണ്ടാം ഭാഗം 2027 ലാകും പുറത്തിറങ്ങുക.