ഫയര്‍ ബോള്‍ട്ട് ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വ്യത്യസ്ഥ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫയര്‍ ബോള്‍ട്ട് ടോക്ക് അള്‍ട്രാ സ്മാര്‍ട്ട് വാച്ചുകളാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ, പിങ്ക്, ടീല്‍ എന്നിങ്ങനെ 6 കളര്‍ വേരിയന്റുകളില്‍ ഫയര്‍ ബോള്‍ട്ട് ടോക്ക് അള്‍ട്രാ സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങാന്‍ സാധിക്കും. 1.39 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 240 ഃ 240 പിക്ചര്‍ റെസല്യൂഷന്‍ ലഭ്യമാണ്. ബ്ലൂടൂത്ത് കോളിംഗ് ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ സ്മാര്‍ട്ട് വാച്ചില്‍ സിരി, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുടെ പിന്തുണയുമുണ്ട്. 120- ലധികം സ്‌പോര്‍ട്‌സ് മോഡുകളാണ് പ്രധാന ആകര്‍ഷണീയത. ഫയര്‍ ബോള്‍ട്ട് ടോക്ക് അള്‍ട്രാ സ്മാര്‍ട്ട് വാച്ചുകളില്‍ ഇന്‍- ബില്‍റ്റ് ഗെയിമുകള്‍ ലഭ്യമാണ്. ക്യാമറ, മ്യൂസിക് പ്ലേ ബാക്ക് എന്നിവയ്‌ക്കൊപ്പം കാലാവസ്ഥയും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ ഈ സ്മാര്‍ട്ട് വാച്ചുകളുടെ വില 1,999 രൂപയാണ്.